The Tidal Calendar

Note

The Tidal Calendar PDF is available for download below.

പ്രിയ സുഹൃത്തെ ,
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം വലിയ തോതിലുള്ള ദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കടൽ നിരപ്പ് ഉയരുന്നതും , കടലിന്റെ താപനില വർദ്ധിക്കുന്നതും പ്രാദേശിക ജലസംഭരണ-നിർഗമന-ത്തിലെ മാറ്റങ്ങളും കേരളത്തിന്റെ തീരദേശത്ത് പല തരത്തിലും തീവ്രതയിലുമുള്ള പ്രശ്നങ്ങൾ സൃഷ്ടി ച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും കുറവ് ശ്രദ്ധ ലഭിച്ചിട്ടുള്ളതും എന്നാൽ വളരെ ഗുരുതരവുമായ ഒരു വിഷയമാണ് വേലിയേറ്റ സമയങ്ങളിൽ ഉണ്ടാകഉന്ന വെള്ളക്കെട്ട്. 2018 ലെ വെള്ളപ്പൊക്കത്തിന് മുമ്പ് തീരദേശത്തെ വളരെ താഴ്ന്ന പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഓരു വെള്ളപ്പൊക്കം ഇന്ന് തീരദേശത്തെ മുഴുവൻ നശിപ്പിക്കുന്ന തരത്തിൽ മാറികൊണ്ടിരിക്കുകയാണ്. കായലുകളാൽ ചുറ്റപ്പെട്ട എറണാകുളം ജില്ലയാണ് കേരളത്തിൽ ഈ പ്രശ്നത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. നമ്മുടെ പരിസരങ്ങളിൽ ഉണ്ടായിക്കൊ ണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ സമഗ്രതയിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് കാലാവസ്ഥാ വ്യതിയാന കാലത്തെ ഒരു പ്രധാന പ്രതിരോധ പ്രവർത്തനമാണ്. ഇതുമായിബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ നേത്യത്വത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും എറണാകുളം ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനങ്ങളുടെ അറിവുകളും അനുഭവങ്ങളും സമാഹരിച്ച് ഈ പ്രശ്നങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നമ്മുടെ നാടിനു വന്നു ചേർന്ന ഈ വിപത്തിനെ ഒത്തൊരുമിച്ചു നേരിടാനും പ്രശ്നപരിഹാരങ്ങൾക്കായി സഹകരിച്ചു പ്രവർത്തിക്കാനും താങ്കളെ സ്വാഗതം ചെയ്യുന്നു. വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ തീവ്രത മനസിലാക്കുന്നതിനായി താങ്കളുടെ വീട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന ദിവസങ്ങളും അതിന്റെ സമയവും പൊങ്ങുന്നവെള്ളത്തിന്റെതറയിൽനിന്നുള്ള ഏറ്റവും ഉയർന്നനിരപ്പും ഈകലണ്ടറിൽഅടയാളപ്പെടുത്താൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

Tidal-Calendar